കണ്ണർ: ഓൺലൈൻ ട്രേഡിംഗിൻ്റെ പേരിൽ കണ്ണർ സ്വദേശിയിൽ നിന്ന് 1.8 കോടി തട്ടിയെടുത്ത കേസിൽ 4 പേർ പിടിയിലായി. കോഴിക്കോട് താമരശേരി സ്വദേശികളായ കബീർ, വാസിൽ, ആദിൽ, പെരാമ്പ്ര സ്വദേശി അൽഫാസ് എന്നിവരാണ് പിടിയിലായത്. കണ്ണർ സൈബർ പോലീസ് എസ്.എച്ച് ഒ ഷജു ജോസഫിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾക്ക് ഉത്തരേന്ത്യൻ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും സംഭവത്തിൽ നാലു പേർ കൂടി പിടിയിൽ ആകാനുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ അറിയിച്ചു.