Webdunia - Bharat's app for daily news and videos

Install App

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്

എ കെ ജെ അയ്യര്‍
ശനി, 4 ജനുവരി 2025 (20:24 IST)
തൃശൂർ: കേവലം പത്തുവയസു മാത്രം പ്രായമുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ 52 കാരനെ കോടതി 130 വർഷത്തെ കഠിന തടവിനും 875000 രൂപാ പിഴയും ശിക്ഷയായി വിധിച്ചു. ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവൻ എന്ന 52 കാരനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കേസിൽ കുറ്റക്കാരന്നെന്നു കണ്ട് ശിക്ഷിച്ചത്.
 
2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്ത് വയസുകാരനെയും സുഹൃത്തിനെയും ബൂസ്റ്റ് തരാം എന്നു പറഞ്ഞു പ്രതി വീടിൻ്റെ ടെറസിൽ കൊണ്ടു പോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഇരുവർക്കും പ്രതി ഒരു പാക്കറ്റ് ബൂസ്റ്റും നൽകി പറഞ്ഞയച്ചു. എന്നാൽ നാളുകൾക്ക് ശേഷം പ്രതിയെ കുറിച്ചു കുട്ടി മോശമായ അഭിപ്രായം പറഞ്ഞതു വച്ചു മാതാവ് കുട്ടിയോടു ചോദിച്ചപ്പോഴാണ് സംഗതി വെളിപ്പെട്ടതും തുടർന്ന് രക്ഷിതാക്കൾ ചാവക്കാട് പോലീസിൽ പരാതി നൽകിയതും. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ പ്രസീത, എസ്.ഐ സെസിൽ ക്രിസ്ത്യൻ രാജ്, ഇൻസ്പെക്ടർ വിപിൻ കെ. വേണഗോപാൽ എന്നിവരാണ് കേസിൻ്റെ വിവിധ കാര്യങ്ങൾ അന്വേഷിച്ചു പൂർത്തിയാക്കിയത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ട് എത്ര കാലമായി, ഇക്കാര്യങ്ങള്‍ അറിയണം

കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടന്ന നൃത്ത പരിപാടിയില്‍ ദിവ്യ ഉണ്ണിക്ക് നല്‍കിയത് 5 ലക്ഷം രൂപ

തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം: ആറു പേര്‍ മരിച്ചു

തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധ; ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനം ഇല്ലെന്ന് ചൈന

അടുത്ത ലേഖനം
Show comments