Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിജിത്ത് കൊലക്കേസ്: ഒന്‍പത് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

rijith

സിആര്‍ രവിചന്ദ്രന്‍

, ശനി, 4 ജനുവരി 2025 (14:14 IST)
rijith
സിപിഎം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തലശ്ശേരി അഡീഷണല്‍ സെക്ഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. 20 വര്‍ഷം മുമ്പാണ് സിപിഎം പ്രവര്‍ത്തകന്‍ റിജിത്ത് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 28 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
 
59 രേഖകളും 50 തൊണ്ടിമുതലും കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. 2005 ഒക്ടോബര്‍ മൂന്നിന് രാത്രി 9 മണിക്ക് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുമ്പോഴായിരുന്നു പത്തംഗസംഘം ആക്രമിച്ചത്. സമീപത്തെ ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ ചെന്നെത്തിയത്.
 
ആക്രമണത്തില്‍ റിജിത്ത് കൊല്ലപ്പെടുകയും സുഹൃത്തുക്കളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റും