തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടെ ട്രെയിനർക്ക് കോടതി 23 വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. അയ്യന്തോൾ കൽഹാര അപാർട്ട്മെൻ്റ് താമസം സുരേഷ് കുമാർ എന്ന 60 കാരനെയാണ് തൃശൂർ സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2023 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ സ്ഥാപനത്തിൽ പരിശീലനത്തിന് എത്തിയ പത്തുവയസുകാരിയെയാണ് പ്രതി പീഡിപിക്കാൻ ശ്രമിച്ചത്. കുട്ടിയിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ രക്ഷിതാക്കളാണ് തൃശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകിയതും തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു