ആലപ്പുഴ: പതിനാമകാരനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ചവറ ശങ്കരമംഗലം സ്വദേശിയായ പത്തൊമ്പതുകാരിയെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്‌തു. കായംകുളം ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകക്ക് താമസിക്കുന്ന 16കാര നെയാണ്. യുവതി പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു.
തന്നെ ഡിസംബർ ഒന്നിന് യുവതി വീട്ടിൽ നിന്നും കൂട്ടികൊണ്ടു പോയെന്നും പല സ്‌ഥലങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചെന്നുമാണ് 16കാരൻ പൊലീസിന് നൽകിയ മൊഴി. 19കാരിയും 16കാരനും മൈസൂരു, മാഹി , പാലക്കാട്, പളനി, മലപ്പുറം അടക്കമുള്ള സ്‌ഥലങ്ങളിൽ ഒളിവിൽ താമസിച്ചതായി പൊലീസ് പറയുന്നു.
മുമ്പ് യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധമറിഞ്ഞ വീട്ടുകാർ യുവതിയുടെ ബന്ധു കൂടിയായ 16കാരന്‍റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെയാണ് 16കാരനുമായി യുവതി വീടുവിട്ട് ഒളിവിൽ പോയത്.
16 കാരന്‍റെ മാതാവ് വള്ളികുന്നം പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട ബസ്റ്റാന്‍റിൽ നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. അറസ്റ്റിലായ യുവതിയെ കോടതി റിമാൻഡ് ചെയ്തു.