Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാബൂളിൽ ആഡംബര ഹോട്ടലിൽ വെടിവെയ്പ്പ്; 10 മരണം, നിരവധി പേർക്ക് പരുക്ക്

ഹോട്ടലിലേക്ക് അതിക്രമിച്ച് കയറിയ ആക്രമികൾ വെടിവെയ്ക്കുകയായിരുന്നു

കാബൂളിൽ ആഡംബര ഹോട്ടലിൽ വെടിവെയ്പ്പ്; 10 മരണം, നിരവധി പേർക്ക് പരുക്ക്
, ഞായര്‍, 21 ജനുവരി 2018 (10:34 IST)
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആഡംബര ഹോട്ടലിൽ വെടിവെയ്പ്പ്. ഇന്റർകോണ്ടിനന്റൽ ഹോട്ടലിലാണ് വെടിവയ്പ് നടന്നത്. ആക്രമണ‌ത്തിൽ ഹോട്ടലിനകത്തുണ്ടായിരുന്ന പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്. 
 
നിരവധിപേർക്കു പരുക്കേറ്റു. തോക്കുധാരികളായ അക്രമികള്‍ ഹോട്ടലിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരെയും അതിഥികളെയും വെടിവയ്ക്കുകയായിരുവെന്നു ദേശീയ വാർത്താ ഏജൻസികൾ റിപ്പോ‌ർട്ട് ചെയ്യുന്നു. നാലുപേരാണു ആക്രമി സംഘത്തിലുണ്ടായിരുന്നത്. 
 
സംഭവം നടക്കുമ്പോൾ ഹോട്ടലിൽ നൂറിലധികം അതിഥികള്‍ ഉണ്ടായിരുന്നു. ഹോട്ടലിലെ പ്രധാനപ്പെട്ട നിലയിലേക്കാണ് അക്രമികള്‍ അതിക്രമിച്ചു കടന്നത്. ഹോട്ടല്‍ മുറികളില്‍ കുടുങ്ങിയ നിരവധി പേരെ രക്ഷിച്ചെന്നാണു അറിയുന്നത്. 2011ൽ ഇവിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യെച്ചൂരി മണ്ടനല്ല, ലക്ഷ്യം ബിജെപി? ഇടഞ്ഞ് പിണറായിയും സംഘവും!