താമരശ്ശേരിയില്‍ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയില്‍
ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്റ്റില്‍
Publish Date: Fri, 29 Dec 2017 (10:44 IST)
Updated Date: Fri, 29 Dec 2017 (10:45 IST)
ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശികളായ ഊന്നുകല്ലില്‍ ദിവ്യയാണ് പൊലീസ് പിടിയിലായത്. അതോടൊപ്പം കാമുകന്‍ നാദാപുരം വളയം ചാത്തോത്ത് രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഫേസ്ബുക്കിലൂടെ ആറുമാസം മുമ്പായിരുന്നു ദിവ്യ രാഹുലിനെ പരിചയപ്പെട്ടത്.പിന്നീട് ഇവര്‍ പ്രണയത്തിലാകുകയും ദിവ്യ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകുകയുമായിരുന്നു. ദിവ്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ കണ്ണൂര്‍ പേരാവൂരില്‍ ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു.