Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുത്തലാഖ് കുറ്റമെങ്കിൽ ആദ്യം നീതി ലഭിക്കേണ്ടത് മോദിയുടെ ഭാര്യ യശോദ ബെന്നിന്: ഒവൈസി

ആദ്യം നീതി മോദിയുടെ ഭാര്യയ്ക്ക്?!

മുത്തലാഖ് കുറ്റമെങ്കിൽ ആദ്യം നീതി ലഭിക്കേണ്ടത് മോദിയുടെ ഭാര്യ യശോദ ബെന്നിന്: ഒവൈസി
, വെള്ളി, 29 ഡിസം‌ബര്‍ 2017 (10:23 IST)
മുത്തലാഖ് ക്രിമിനൽ കുറ്റമാണെ‌ങ്കിൽ ഭർത്താവിൽ നിന്നും അകന്ന് കഴിയേണ്ടി വരുന്ന യശോദ ബന്നിനും നീതി ലഭിക്കണമെന്ന് എഐഎംഐഎമ്മിന്റെ അസാസുദ്ദീന്‍ ഒവൈസി. മുത്തലാഖ് പാര്‍ലമെന്റില്‍ വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കവേ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ഒവൈസി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വൈവാഹിക ജീവിതത്തെ കുറിച്ച് ആരോപണമുന്നയിക്കുന്നത്. 
 
മുത്തലാക്ക് വിഷയമാണെങ്കില്‍ ഗുജറാത്തിലെ നമ്മുടെ 'ഭാഭി' ക്കും വേണ്ടെ നീതി എന്നായിരുന്നു ഒവൈസിയുടെ പ്രതികരണം. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നു എങ്കില്‍ ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം വന്നിരിക്കുന്ന യശോദാ ബെന്നിനും നീതി കിട്ടണമെന്നാണ് ഒവൈസി പറയുന്നത്. 
 
യശോദാ ബെന്നിനെ 'ഭാഭി' എന്നാണ് ഒവൈസി വിശേഷിപ്പിക്കുന്നത്. ബില്‍  മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിം സംഘടനാ നേതാവ് കൂടിയായ അസദുദ്ദീന്‍ ഒവൈസി ആരോപിച്ചു.   
 
ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലുന്നത് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവും ആക്കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്. മുത്തലാഖിനെതിരെ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുൽഭൂഷണിന്റെ അമ്മയേയും ഭാര്യയേയും വിധവകളായി ചിത്രീകരിച്ചു, മനുഷ്യത്വരഹിതമായി പാക്കിസ്ഥാൻ പെരുമാറി: രൂക്ഷ വിമർശനവുമായി സുഷമ