ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചു വിറ്റ് പണം തട്ടിയ സംഭവത്തില്‍ രണ്ട് നഴ്‌സുമാര്‍ അറസ്‌റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരായ ഷമീർ, വിബിൻ എന്നിവരാണ് പുറത്തായത്.
വിലകൂടിയ മരുന്നുകളാണ് രോഗിക്ക് ബന്ധുക്കള്‍ വാങ്ങി നല്‍കിയിരുന്നത്. ഇക്കൂട്ടത്തില്‍ വാങ്ങിയ 10000ത്തില്‍ അധികം രൂപയുടെ മരുന്ന് ഉപയോഗിക്കാതെ വന്നു. ഈ മരുന്ന് നഴ്‌സുമാര്‍ മെഡിക്കല്‍ സ്‌റ്റോറില്‍ മടക്കി നല്‍കി പണം സ്വന്തമാക്കുകയായിരുന്നു.
മരുന്ന് നഷ്‌ടമായതോടെ രോഗിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മെഡിക്കൽ കൊളജ് എസ് ഐ ശ്രീകാന്തിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.