Webdunia - Bharat's app for daily news and videos

Install App

ആലപ്പുഴയിൽ ഡ്രോൺ നിരീക്ഷണത്തിൽ ആൾക്കൂട്ടം കണ്ട് പാഞ്ഞെത്തിയ പൊലീസ് കണ്ടത് പെണ്ണുകാണൽ!

അനു മുരളി
വെള്ളി, 3 ഏപ്രില്‍ 2020 (17:41 IST)
ലോക്ക് ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഡ്രോൺ ക്യാമറാ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ നിരീക്ഷണം നടത്തി ആലപ്പുഴയിൽ ഒരു വീട്ടിൽ ആളുകൂടിയത് കണ്ടെത്തി സ്ഥലത്ത് പൊലീസ് പാഞ്ഞെത്തി. പൊലീസിനെ കണ്ട് വീട്ടുകാരും ആൾക്കാരെ കണ്ട് പൊലീസും അന്തംവിട്ടു. 
 
വീട്ടിൽ പെണ്ണുകാണലായിരുന്നു. പെണ്ണിന്റെ വീട്ടുകാരും ചെക്കന്റെ വീട്ടുകാരും അയൽ‌വക്കമുള്ളവരേയുമായിരുന്നു ക്യാമറിയിൽ കണ്ടത്. അമ്പലപ്പുഴയ്ക്ക് സമീപം ഉള്ള തീരദേശ മേഖലയിലായിരുന്നു രസകരമായ സംഭവം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുമ്പോഴും പെണ്ണ് കാണൽ പോലുള്ള ചടങ്ങ് നടത്തിയ വീട്ടുകാരെ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനങ്ങൾ പാലിക്കേണ്ടുന്ന സാമൂഹിക അകലത്തെ കുറിച്ച് ബോധവത്കരണം നടത്തി പൊലീസ് തിരികെ പോയി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments