Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുര കത്തുമ്പോ ടോർച്ചടിക്കണ ഒരു പരിപാടിണ്ട്, അടിക്കുമ്പോ കൊറോണടെ കണ്ണിലന്നെ അടിക്കണം: പരിഹാസവുമായി ലിജോ ജോസ് പെല്ലിശ്ശേരി

പുര കത്തുമ്പോ ടോർച്ചടിക്കണ ഒരു പരിപാടിണ്ട്, അടിക്കുമ്പോ കൊറോണടെ കണ്ണിലന്നെ അടിക്കണം: പരിഹാസവുമായി ലിജോ ജോസ് പെല്ലിശ്ശേരി

അഭിറാം മനോഹർ

, വെള്ളി, 3 ഏപ്രില്‍ 2020 (14:43 IST)
ഞായറാഴ്ച്ച രാത്രി ഒമ്പതിന് കൊറോണക്കെതിരായുള്ള പോരാട്ടത്തിൽ എല്ലാവരും ടോർച്ച് തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ വിമർശിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
 
പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം.മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന് കമ്മിറ്റി അറിയിച്ചതായും ലിജോ പരിഹസിച്ചു.
 
അതേസമയം പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെ വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് വരുന്നത്. നേരത്തെ ചരിത്രകാരന്‍ രാമചന്ദ്രഗുഹ, എംപി ശശി തരൂര്‍, കണ്ണന്‍ ഗോപിനാഥന്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്ത് വന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരു മാസം കഴിഞ്ഞ് കാണാമെന്ന് കള്ളം പറഞ്ഞ് പോയി'; ഭാര്യയെ ഞെട്ടിച്ച് നീരജ് മാധവ്, വീഡിയോ