Webdunia - Bharat's app for daily news and videos

Install App

സിനിമാ സ്റ്റൈല്‍ വാഹനപരിശോധനക്കിടെ രണ്ട് മരണം; എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

അപകടത്തില്‍ മരിച്ച രണ്ട് പേരും ആലപ്പുഴ സ്വദേശികളാണ്

Webdunia
ഞായര്‍, 25 മാര്‍ച്ച് 2018 (13:57 IST)
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ പോലീസ് നടത്തിയ സിനിമാ സ്‌റ്റൈല്‍ വാഹനപരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ എസ് ഐയ്ക്ക് സസ്പെന്‍ഷന്‍. കുത്തിയോട് എസ്‌ഐ എസ് സോമനെയാണ് സസ്‌പെന്റ് ചെയ്തത്. 
 
നേരത്തെ എസ്‌ഐ പ്രഥമദൃഷ്ട്യാ തന്നെ കുറ്റക്കാരനെന്ന് ആലപ്പുഴ എസ്പിയുടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇയാൾക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. തുടരന്വേഷണം നടത്തി ആവശ്യമെങ്കിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും എസ് പി അറിയിച്ചു.
 
പോലീസ് നടത്തിയ വാഹനപരിശോധനയെ തുടര്‍ന്ന് ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി കഞ്ഞിക്കുഴി പഞ്ചായത്തിലെ കൂത്തക്കര വീട്ടില്‍ ഷേബുവിന്റെ ഭാര്യ സുമി (35)യും, പാതിരപ്പള്ളി വെളിയില്‍ ബാലന്റെ മകന്‍ ബിച്ചു (24) ആണ് മരിച്ചത്.
 
പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയെന്ന് ആരോപിച്ചു ഷേബുവും കുടുംബവും സഞ്ചരിച്ച ബൈക്കിനു കുറുകെ പൊലീസ് ജീപ്പ് നിർത്തുകയായിരുന്നു. ഈ സമയം എതിരെ വന്ന വിച്ചുവിന്റെ ബൈക്ക് ഷേബുവിന്റെ ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബിച്ചു സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. കഴിഞ്ഞ 11നായിരുന്നു അപകടം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments