Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്യൂട്ടിക്കിടെ ഉറങ്ങിയ പോലീസുകാർക്ക് സസ്പെൻഷൻ

Suspension Police perumbavur
സസ്പെൻഷൻ പോലീസ് പെരുമ്പാവൂർ

എ കെ ജെ അയ്യർ

, വെള്ളി, 27 ജൂണ്‍ 2025 (12:53 IST)
എറണാകുളം : രാത്രി ഡ്യൂട്ടിക്ക ഉറങ്ങിയ മൂന്നു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ 3 പോലീസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.എസ്.സി.പി.ഒ ബേസില്‍, സി.പി.ഒ മാരായ ഷെഫീക് , മഹന എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
 
കഴിഞ്ഞ മേയ് 29 രാത്രിയായിരുന്നു സസ്പന്‍ഷന് ആധാരമായ സംഭവം ഉണ്ടായത്. അന്ന് രാത്രി ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സ്റ്റേഷനില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ രാത്രി ഡ്യൂട്ടി ചുമതല ഉണ്ടായിരുന്ന മൂന്നു ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നു എന്നാണ് കണ്ടെത്തിയത്. ഈ സമയം സ്റ്റേഷനില്‍ ഒരു മോഷണക്കേസ് പ്രതിയും കഞ്ചാവ് കേസില്‍ പ്രതിയായ വനിത ഉള്‍പ്പെടെയുള്ള രണ്ടു പേരും ഉണ്ടായിരുന്നു.ഈ സ്റ്റേഷനില്‍ നിന്ന് രണ്ടാഴ്ച മുമ്പ് ഒരു മോഷണക്കേസ് പ്രതി ചാടിപോയിരുന്നു എങ്കിലും ഇയാളെ പിന്നീട് പിടികൂടിയിരുന്നു. ഈ സമയം ചുമതല ഉണ്ടായിരുന്നവര്‍ക്ക് എതിരെയും നടപടി ഉണ്ടാവും എന്നാണ് സൂചന.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിലമ്പൂരിലെ തോൽവിക്ക് പിന്നിൽ പി വി അൻവർ ഫാക്ടറും വർക്കായി, ഇടത് വഞ്ചകനെ തുറന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഎം വിലയിരുത്തൽ