ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്
നടിയുമായി പോലീസ് സംഘം ഫോണില്‍ സംസാരിച്ചു.
ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്. നടിയുമായി പോലീസ് സംഘം ഫോണില്‍ സംസാരിച്ചു. രാഹുലിന് കാര്‍ കൊടുത്തത് ഏതു സാഹചര്യത്തിലാണ് പോലീസ് നടിയോട് ചോദിച്ചു. രാഹുല്‍ അടുത്ത സുഹൃത്താണെന്നാണ് നടി പോലീസിന് നല്‍കിയ മറുപടി.
ബംഗളൂരിലുള്ള നടിയെ ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ക്ക് തേടിയത്. പാലക്കാട് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ കാര്‍ സിനിമാനടിയുടെതാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. കാറുകള്‍ മാറിമാറി ഉപയോഗിച്ചാണ് രാഹുലിന്റെ യാത്ര എന്നാണ് പോലീസ് കരുതുന്നത്.
ബംഗളൂരുവിലേയും കര്‍ണാടകയിലെയും ഉള്‍പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. രാഹുലിനൊപ്പം കേസിലെ രണ്ടാംപ്രതിയായ ജോബി ജോസഫ് ഉണ്ടെന്നാണ് വിവരം. ഏഴാം ദിവസവും രാഹുല്‍ ഒളിവില്‍ തുടരുകയാണ്.