ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്നു വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കെപിസിസി നേതൃത്വം നിയമപരമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്
പ്രതിരോധത്തിലായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പീഡന പരാതി ഡിജിപിക്കു കൈമാറി കെപിസിസി. രാഹുല്‍ ബലാത്സംഗം ചെയ്‌തെന്നു ആരോപിച്ച് 23 കാരി നല്‍കിയ പരാതിയാണ് കോണ്‍ഗ്രസ് നേതൃത്വം ഡിജിപിക്കു കൈമാറിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്നു വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കെപിസിസി നേതൃത്വം നിയമപരമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. കെപിസിസി നേതൃത്വത്തിനു പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അതിജീവിത ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ ആരോപണം പാര്‍ട്ടിക്കു ദോഷം ചെയ്‌തേക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
നിലവില്‍ സസ്‌പെന്‍ഷനിലാണ് രാഹുല്‍. കൂടുതല്‍ പരാതികള്‍ വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചു. കെപിസിസി അധ്യക്ഷന്‍ ഇക്കാര്യം പ്രഖ്യാപിക്കാനാണ് സാധ്യത.