Webdunia - Bharat's app for daily news and videos

Install App

മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ച 85-കാരന്റെ മകനെതിരെ കേസെടുക്കും, ഇയാളുടേത് ഗുരുതര വീഴ്ച്ചയെന്ന് കെ ടി ജലീൽ

അഭിറാം മനോഹർ
വെള്ളി, 3 ഏപ്രില്‍ 2020 (17:42 IST)
മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം കൊറൊണ സ്ഥിരീകരിക്കപ്പെട്ട 85 വയസ്സുക്കാരന്റെ മകനെതിരെ കേസെടുക്കുമെന്ന് മന്ത്രി കെടി ജലീൽ. മാർച്ച് 11ന് ഉംറ കഴിഞ്ഞെത്തിയ മകൻ ക്വാറന്റൗൻ പാലിക്കതെ ഗുരുതരമായ വീഴ്ച്ചവരുത്തിയെന്നും ജലീൽ മലപ്പുറത്തെ അവലോകന യോഗത്തിന് ശേഷം പറഞ്ഞു.
 
കീഴാറ്റൂർ പൂന്താനം സ്വദേശിയായ 85 വയസ്സുകാരന് കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്.ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് ഇയാൾക്ക് കൊറോണ പടർന്നതെന്നാണ് നിഗമനം.മാര്‍ച്ച് 11-ന് നാട്ടിലെത്തിയ മകന്‍ 13-ാം തീയതിയാണ് പിതാവിനെ സന്ദര്‍ശിക്കാന്‍ പാണ്ടിക്കാട് എത്തിയത്. തുടർന്ന് പിതാവിനൊപ്പം സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രിയിലും ഇയാൾ പോയി. ഈ ക്ലിനിക്കുകളെല്ലാം അധികൃതർ അടപ്പിച്ചു.
 
അതേസമയം, ക്വാറന്റയ്ന്‍ പാലിക്കാതിരുന്ന മകന്‍ നിരവധി പേരുമായി ഈ സമയം സമ്പർക്കം പുലർത്തിയിട്ടുണ്ട്.ആനക്കയത്ത് നടന്ന ഒരു വലിയ സംഗമത്തിലടക്കം ഇയാൾ പങ്കെടുത്തു.ഇയാളുമായി ബന്ധപ്പെട്ട മുഴുവന്‍ പേരും ക്വാറന്റയ്‌നില്‍ പോകണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments