Publish Date: Tue, 09 Feb 2021 (16:51 IST)
Updated Date: Tue, 09 Feb 2021 (16:53 IST)
പൂയപ്പള്ളി:അറുപതുകാരിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി പറണ്ടയില്‍ ചരുവിള വീട്ടില്‍ പരേതനായ ഗോപിയുടെ ഭാര്യ ശാന്തയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവര്‍ ബധിരയും മൂകയുമായ സഹോദരി പൊട്ടിച്ചിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
നേരം വെളുത്തിട്ടും ശാന്ത ഉണരാത്തതിനാല്‍ പൊട്ടിച്ചി അയല്‍ക്കാരെ കൂട്ടിക്കൊണ്ടുവന്നു കാണിക്കുകയായിരുന്നു. അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. ശാന്തയുടെ തലയുടെ പിന്നിലും കൈയിലും ആഴത്തില്‍ മുറിവുകള്‍ കണ്ടെത്തി. ശരീരത്തില്‍ നിരവധി ചെറിയ പാട്ടുകളും ചതവുകളും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കൂലി വേല ചെയ്തു ജീവിച്ചിരുന്ന ഇവര്‍ അടുത്തിടെ ആക്രി പെറുക്കിവിടാന്‍ ജീവിക്കുന്നത്.
കഴിഞ്ഞ ദിവസം ഇവര്‍ പുനലൂരിലേക്ക് പോയെന്നും തിരികെ വന്നപ്പോള്‍ സ്ഥലത്തെ തെങ്ങുകയറ്റ തൊഴിലാളിയും ഉണ്ടായിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു. രാത്രി വൈകി ഇവരുടെ വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നതായും അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ മരണം കൊലപാതകം ആണെന്നാണ് ആരോപണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.