Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടമ്മമാരും കന്യാസ്ത്രീകളുമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പള്ളി വികാരി അശ്ലീല വീഡിയോ അയച്ചു; മറ്റൊരു വൈദികന്‍ അയച്ചു തന്നതാണെന്ന് വിശദീകരണം

Priest send naked video in Whats App വീട്ടമ്മമാരും കന്യാസ്ത്രീകളുമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പള്ളി വികാരി അശ്ലീല വീഡിയോ അയച്ചു; മറ്റൊരു വൈദികന്‍ അയച്ചു തന്നതാണെന്ന് വിശദീകരണം
, വ്യാഴം, 30 ജൂണ്‍ 2022 (12:19 IST)
കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ കീഴേത്തിയുടെ ഫോണില്‍ നിന്നും വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചതായി പരാതി. മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ നടപടി വേണമെന്ന് വീട്ടമ്മമാര്‍ ആവശ്യപ്പെട്ടു. മാനന്തവാടി ബിഷപ്പിന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. 
 
നാനൂറിലധികം വനിതകളുള്ള ഭക്തസംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് അശ്ലീല വീഡിയോ വന്നത്. പരാതിയെ തുടര്‍ന്ന് വൈദികനെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത പിആര്‍ഒ സാലു എബ്രഹാം അറിയിച്ചു. മൂന്നംഗ കമ്മിറ്റിയെ തെളിവെടുപ്പിനായി നിയോഗിച്ചു. 
 
ഗ്രൂപ്പ് തെറ്റി വീഡിയോ അയച്ചതാണെന്നാണ് വൈദികന്‍ പറയുന്നത്. മറ്റൊരു വൈദികനാണ് ഈ അശ്ലീല വീഡിയോ തനിക്ക് അയച്ചുതന്നതെന്നും സെബാസ്റ്റ്യന്‍ കീഴേത്ത് വിശദീകരിക്കുന്നു. മറ്റൊരു വൈദികന്‍ അയച്ച വീഡിയോ തിരിച്ചയപ്പോള്‍ ഗ്രൂപ്പിലേക്ക് പോയതാണെന്നാണ് ഇദ്ദേഹം പറയുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി വിജയന്റെ മകളായിപ്പോയി എന്നതുകൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീ; വീണയെ പിന്തുണച്ച് ആര്യ