Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ശ്രീവരാഹം കൊലപാതകം: മുഖ്യപ്രതി അർജുൻ പൊലീസ് പിടിയിൽ

sreevaraham murder
തിരുവനന്തപുരം , തിങ്കള്‍, 18 മാര്‍ച്ച് 2019 (08:44 IST)
തലസ്ഥാനത്ത് ലഹരിമാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അർജുൻ പൊലീസ് പിടിയിൽ. ഫോർട്ട് സിഐയുടെ നേതൃത്വത്തില്‍ ഒളിവിലായിരുന്ന പ്രതിയെ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്.

സംഭവത്തിൽ മനോജ്, രജിത്ത് എന്നിവരെയാണ് പൊലീസ് നേരെത്തെ  പിടികൂടിയിരുന്നു. ഏറ്റുമുട്ടലിന് ശേഷം ഒളിവില്‍ പോയ അർജുനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് പടിഞ്ഞാറേക്കോട്ട സ്വദേശി ശ്യാം കുത്തേറ്റു മരിച്ചത്. ശ്രീവരാഹം ക്ഷേത്രത്തിന് സമീപത്തെ പൊതുവഴിയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ക്ക്  പരുക്കേറ്റിരുന്നു.  

പ്രതികള്‍ മദ്യപിച്ച് ബഹളം വച്ചപ്പോള്‍ തടയാനെത്തിയതായിരുന്നു കുത്തേറ്റവര്‍. പ്രതികളും കുത്തേറ്റവരും ക്രിമിനലുകളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരീക്കറിന് ഇന്ന് രാജ്യം വിട ചൊല്ലും; സംസ്കാരം വൈകിട്ട് പനാജിയിൽ - രാജ്യമെങ്ങും ദുഖാചരണം