Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിനിമം ചാർജ് പത്തു രൂപയാക്കണം; ജനുവരി 30 മുതൽ അനിശ്ചിതകാല ബസ്​ സമരം

മിനിമം ചാർജ് പത്തു രൂപയാക്കണം; ജനുവരി 30 മുതൽ അനിശ്ചിതകാല ബസ്​ സമരം

മിനിമം ചാർജ് പത്തു രൂപയാക്കണം; ജനുവരി 30 മുതൽ അനിശ്ചിതകാല ബസ്​ സമരം
തിരുവനന്തപുരം , വ്യാഴം, 18 ജനുവരി 2018 (13:25 IST)
ആവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിനിടെ പൊതുജനത്തെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടാനുറച്ച് സ്വകാര്യ ബസുടമകൾ. ബസ്​ ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 30 മുതൽ അനിശ്ചിതകാല സമരത്തിന് ബസുടമകൾ ഒരുങ്ങുന്നു.

മിനിമം ചാർജ് പത്തു രൂപയാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്. ബസ്​ ഓപ്പറേറ്റേഴ്​സ്​ കോൺഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്.

മിനിമം ചാർജ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കിലോമീറ്റർ ചാർജ്​ 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച്​ രൂപയാക്കണം, വർദ്ധിപ്പിച്ച റോഡ്​ ടാക്​സ്​ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സര്‍ക്കാരില്‍ നിന്നും അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പദ്മാവത്’ പ്രദർശിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി; സെന്‍സര്‍ ബോര്‍ഡ് അധികാരം നല്‍കിയത് വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല