Webdunia - Bharat's app for daily news and videos

Install App

സുരേഷ് ഗോപിക്ക് വോട്ട് തേടി പ്രിയാ വാര്യരും; നടിയുടെ പേജിൽ രൂക്ഷ വിമർശനം

സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടിയതിന് പിന്നാലെ നടി പ്രിയാ വാര്യരുടെ ഫേസ്ബുക്ക് പേജിലും രൂക്ഷ വിമർശനം.

Webdunia
വെള്ളി, 19 ഏപ്രില്‍ 2019 (08:27 IST)
തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടി യുവനടി പ്രിയാ വാര്യരും. തൃശ്ശൂർ ലുലു കൺവൻഷൻ സെന്ററിൽ വെച്ച് നടന്ന സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയിൽ പങ്കെടുത്താണ് പ്രിയാ വാര്യർ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചത്.
 
സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടിയതിന് പിന്നാലെ നടി പ്രിയാ വാര്യരുടെ ഫേസ്ബുക്ക് പേജിലും രൂക്ഷ വിമർശനം. ചാണക മലരുകൾ പൂക്കം എന്ന് കരുതുന്നുണ്ടെങ്കിൽ നിനക്ക് തെറ്റി, വർഗ്ഗീയത അത് കേരളം വെച്ച് പൊറുപ്പിക്കില്ല. അതിനു നീയല്ല ഷിറ്റ് ഗോപിയും മേനോനും വിചാരിച്ചാലും, ജസ്റ്റ് റിമമ്പർ ദാറ്റ്, ചാണക സംഘിയാണോ, അറിയാൻ വൈകി എന്നിങ്ങനെയാണ് കമന്റുകൾ. 
 
നേരത്തെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും ബിജെപി അനുകൂല നിലപാടുകളായിരുന്നു പ്രിയാ വാര്യർ സ്വീകരിച്ചിരുന്നത്. ശബരിമലയിൽ പോകുന്ന സ്ത്രീകൾക്ക് 41 ദിവസം ശുദ്ധിയോടെ ഇരിക്കാൻ കഴിയില്ലെന്നും ക്ഷേത്രത്തിലെ ആചാരങ്ങൾ ഏറെ വർഷങ്ങൾ പഴക്കമുള്ളതാണെന്നുമായിരുന്നു അന്ന് ഒരു അഭിമുഖത്തിൽ പ്രിയാ വാര്യർ വ്യക്തമാക്കിയത്.
 
ഇതിനു പിന്നാലെയാണ് എൻ‌ഡിഎ സ്ഥാനാർത്ഥിക്ക് പിന്തുണയുമായി പ്രിയ പൊതു പരിപാടിയിലെത്തിയത്. നടൻ ബിജു മേനോനും നിർമ്മാതാവ് സുരേഷ് കുമാറുമടക്കം നിരവധി ചലച്ചിത്ര പ്രവർത്തകരും സുരേഷ് ഗോപിക്ക് പിന്തുണയുമായി പരിപാടിയിൽ പങ്കെടുത്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments