തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചാല്‍ എന്തെങ്കിലും നേട്ടമുണ്ടോ ?; തുറന്നു പറഞ്ഞ് ബിജു മേനോന്‍

വ്യാഴം, 18 ഏപ്രില്‍ 2019 (11:38 IST)
സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിൻറെ ഭാഗ്യമാണെന്ന് നടന്‍ ബിജു മേനോന്‍. അദ്ദേഹത്തെ പോലൊരു മനുഷ്യ സ്‌നേഹിയെ വേറെ കണ്ടിട്ടില്ല. സുരേഷ് ഗോപി ജയിച്ചു വന്നാല്‍ എന്തു കാര്യത്തിനും ഒപ്പമുണ്ടാവും. അക്കാര്യത്തില്‍ താന്‍ ഉറപ്പ് നല്‍കുന്നുവെന്നും ബിജു മേനോന്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ഒരുപാട് മനുഷ്യരെ സഹായിച്ച മനുഷ്യ സ്‌നേഹിയായ സുരേഷ് ഗോപി തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്‍റെ നഷ്‌ടമാണെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കി.

തൃശൂരില്‍ നടന്ന സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് സിനിമാ രംഗത്തുള്ളവര്‍ സുരേഷ് ഗോപിക്ക് വിജയാശംസകള്‍ നേരാനെത്തിയത്. പ്രിയ പ്രകാശ് വാര്യര്‍, നടന്‍ സന്തോഷ്, യദു കൃഷ്ണന്‍, ഗായകന്‍ അനൂപ് ശങ്കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ക്രൂര മർദ്ദനമേറ്റ് ആശുപത്രിയിലെത്തിച്ച മൂന്ന് വയസ്സുകാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു