Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രിയങ്കയ്ക്ക് കിട്ടിയ വോട്ടുകള്‍ എത്രയെന്നോ?

തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രിയങ്കയ്ക്ക് കിട്ടിയ വോട്ടുകള്‍ എത്രയെന്നോ?
, ചൊവ്വ, 1 ജൂണ്‍ 2021 (10:12 IST)
വര്‍ഷങ്ങളായി മലയാള സിനിമ-സീരിയല്‍ രംഗത്ത് സജീവമാണ് നടി പ്രിയങ്ക അനൂപ്. നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം കുണ്ടറയില്‍ ഇഎംസിസി പ്രസിഡന്റ് ഷിജു എം.വര്‍ഗീസിന്റെ വാഹനത്തിനു നേരെ പെട്രോള്‍ ബോംബാക്രമണ നാടകം നടത്തിയെന്ന കേസില്‍ പ്രിയങ്ക ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. നടിയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ചോദിച്ചറിഞ്ഞു. 
 
വാഗ്ദാനങ്ങള്‍ നല്‍കി വിവാദ ദല്ലാള്‍ നന്ദകുമാറാണു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നു പ്രിയങ്ക അന്വേഷണസംഘത്തിനു മൊഴി നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് പ്രിയങ്ക മത്സരിച്ചത്. 
 
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്റര്‍, പ്രചാരണ ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എംഎല്‍എയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് നല്‍കിയത്. ഇഎംസിസി പ്രസിഡന്റ് ഷിജു എം.വര്‍ഗീസിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടി കമ്മിറ്റികളില്‍ കണ്ടുള്ള പരിചയമാണുള്ളത്. പ്രിയങ്കയുടെ മാനേജര്‍ താഹീറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു.
 
അരൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രിയങ്കയ്ക്ക് പ്രതീക്ഷിച്ച അത്ര വോട്ട് നേടാന്‍ പോലും സാധിച്ചില്ല. സിനിമ താരം ആയിട്ട് കൂടി പ്രിയങ്കയ്ക്ക് ആകെ കിട്ടിയത് 475 വോട്ടുകളാണ്. വോട്ടിങ് യന്ത്രത്തില്‍ 466 വോട്ടുകളും പോസ്റ്റല്‍ ബാലറ്റ് വഴി ഒന്‍പത് വോട്ടുകളുമാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. 75,617 വോട്ടുകളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദലീമയാണ് അരൂരില്‍ ജയിച്ചത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യം വീടുകളില്‍ എത്തിക്കാം, ഓര്‍ഡര്‍ മൊബൈല്‍ ആപ്പിലൂടെ; അനുമതി നല്‍കി സര്‍ക്കാര്‍