Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹെലികോപ്റ്റര്‍, ചെലവിന് ഒരു കോടി'

Actress Priyanka
, ചൊവ്വ, 1 ജൂണ്‍ 2021 (08:30 IST)
തിരഞ്ഞെടുപ്പ് ദിവസം കുണ്ടറയില്‍ ഇഎംസിസി പ്രസിഡന്റ് ഷിജു എം.വര്‍ഗീസിന്റെ വാഹനത്തിനു നേരെ പെട്രോള്‍ ബോംബാക്രമണ നാടകം നടത്തിയെന്ന കേസില്‍ സിനിമ-സീരിയല്‍ നടി പ്രിയങ്കയെ ചോദ്യം ചെയ്ത് വിട്ടയച്ചു. 
 
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ചോദിച്ചറിഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കി വിവാദ ദല്ലാള്‍ നന്ദകുമാറാണു മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നു പ്രിയങ്ക അന്വേഷണസംഘത്തിനു മൊഴി നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് പ്രിയങ്ക മത്സരിച്ചത്. 
 
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്റര്‍, പ്രചാരണ ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എംഎല്‍എയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് നല്‍കിയത്. ഇഎംസിസി പ്രസിഡന്റ് ഷിജു എം.വര്‍ഗീസിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടി കമ്മിറ്റികളില്‍ കണ്ടുള്ള പരിചയമാണുള്ളത്. പ്രിയങ്കയുടെ മാനേജര്‍ താഹീറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഞ്ചാവ് ചെറിയ പൊതികളാക്കി തിരിക്കുന്നതിനിടയില്‍ പൊലീസ് എത്തി; യുവാക്കള്‍ പിടിയില്‍