കലോൽസവത്തിൽ വിധികർത്താവായി ദീപാ നിശാന്ത്: പ്രതിഷേധം മൂലം വേദിയില്‍ നിന്നും നീക്കി
കലോൽസവത്തിൽ വിധികർത്താവായി ദീപാ നിശാന്ത്: പ്രതിഷേധം മൂലം വേദിയില്‍ നിന്നും നീക്കി
ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ വിധികർത്താവായി എത്തിയ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയായ ദീപാ നിശാന്തിനെതിരെ പ്രതിഷേധം.
പ്രതിഷേധത്തെ തുടർന്നു ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു നീക്കി. പ്രതിഷേധം നടത്തിയ എബിവിപി പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്തു നീക്കി.
ഇന്ന് രാവിലെ മലയാളം ഉപന്യാസ മത്സരത്തിന്റെ വിധി കർത്താവായിട്ടാണ് ദീപാ നിശാന്ത് എത്തിയത്. ജഡ്ജിംഗ് പാനലിൽ ഇവർ ഉണ്ടെന്ന് അറിഞ്ഞതോടെ ആളുകൾ പ്രതിഷേധവും രംഗത്ത് എത്തുകയായിരിന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ദീപയെ മാറ്റാൻ അധികൃതർ തയ്യാറായത്.
കവിത മോഷണ വിവാദം ഉണ്ടാകുന്നതിന് മുമ്പേ ദീപയെ വിധികര്‍ത്താവായി തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് വിധികര്‍ത്താവുന്നതില്‍ നിന്ന് ഇവരെ തടയില്ലെന്ന് അറിയിച്ചിരുന്നു. ദീപയെ വിധികര്‍ത്താവായി ക്ഷണിച്ചതില്‍ അപാകതയില്ലെന്ന് ഡിപിഐ അറിയിക്കുകയും ചെയ്‌തിരുന്നു.