കലോൽസവത്തിൽ വിധികർത്താവായി ദീപാ നിശാന്ത്: പ്രതിഷേധം മൂലം വേദിയില്‍ നിന്നും നീക്കി

കലോൽസവത്തിൽ വിധികർത്താവായി ദീപാ നിശാന്ത്: പ്രതിഷേധം മൂലം വേദിയില്‍ നിന്നും നീക്കി

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (12:24 IST)
ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ വിധികർത്താവായി എത്തിയ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയായ ദീപാ നിശാന്തിനെതിരെ പ്രതിഷേധം.

പ്രതിഷേധത്തെ തുടർന്നു ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു നീക്കി. പ്രതിഷേധം നടത്തിയ എബിവിപി പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്തു നീക്കി.

ഇന്ന് രാവിലെ മലയാളം ഉപന്യാസ മത്സരത്തിന്റെ വിധി കർത്താവായിട്ടാണ് ദീപാ നിശാന്ത് എത്തിയത്. ജഡ്ജിംഗ്  പാനലിൽ ഇവർ ഉണ്ടെന്ന് അറിഞ്ഞതോടെ ആളുകൾ പ്രതിഷേധവും രംഗത്ത് എത്തുകയായിരിന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ദീപയെ മാറ്റാൻ അധികൃതർ തയ്യാറായത്.

കവിത മോഷണ വിവാദം ഉണ്ടാകുന്നതിന് മുമ്പേ ദീപയെ വിധികര്‍ത്താവായി തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് വിധികര്‍ത്താവുന്നതില്‍ നിന്ന് ഇവരെ തടയില്ലെന്ന് അറിയിച്ചിരുന്നു. ദീപയെ വിധികര്‍ത്താവായി ക്ഷണിച്ചതില്‍ അപാകതയില്ലെന്ന് ഡിപിഐ അറിയിക്കുകയും ചെയ്‌തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

അടുത്ത ലേഖനം
Show comments