Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്യാണം ആഘോഷിക്കാന്‍ ജീവനക്കാര്‍ മുങ്ങി; പോയത് അവധിയെടുക്കാതെ - പ്രതിഷേധവുമായി നാട്ടുകാര്‍

marriage function
കൊല്ലം , വ്യാഴം, 9 മെയ് 2019 (17:04 IST)
സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ സപ്ലൈ ഓഫീസ് ജീവനക്കാര്‍ പോയതോടെ ജനങ്ങള്‍ ദുരിതത്തിലായി. പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ 14 ജീവനക്കാരാണ് രജിസ്‌റ്ററില്‍ ഒപ്പിട്ട ശേഷം മുങ്ങിയത്. സംഭവം വിവാദമായതോടെ ഇവര്‍ക്ക് ഉച്ചവരെ ലീവ് രേഖപ്പെടുത്തി താലൂക്ക് സപ്ലൈ ഓഫീസര്‍.

ഇന്ന് രാവിലെയാണ് താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ കല്യാണം ആഘോഷിക്കാന്‍ പോയത്. ഓഫീസ് രജിസ്‌റ്ററില്‍ ഒപ്പിട്ട ശേഷം എല്ലാവരും 15 കിലോമീറ്റര്‍ അകലെ അഞ്ചലില്‍ നടക്കുന്ന വിവാഹ സല്‍ക്കാരത്തിനായി എല്ലാവരും പോകുകയായിരുന്നു.

അവധിയെടുക്കാതെയാണ് ഇത്രയും ജീവനക്കാര്‍ പോയത്. പത്ത് മണിക്ക് ശേഷം വിവിധ ആവശ്യങ്ങള്‍ക്കായി സ്‌ത്രീകളടക്കമുള്ള നിരവധിയാളുകള്‍ എത്തിയപ്പോഴാണ് ജീവനക്കാര്‍ ഓഫീസില്‍ ഇല്ലെന്ന് വ്യക്തമായത്. ആളുകള്‍ മണിക്കൂറുകളോളം കാത്ത് നിന്നു.

ഒരു മണിയോടെയാണ് ജീവനക്കാര്‍ ഓഫീസില്‍ മടങ്ങി എത്തിയത്. സംഭവം വിവാദമായതോടെയാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ വിഷയത്തില്‍ ഇടപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൺപ്ലസ് 7 Proയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്, സ്മാർട്ട്‌ഫോണിന്റെ വിവിധ വേരിയന്റുകളുടെ വില ഇങ്ങനെ !