Publish Date: Fri, 08 Sep 2023 (12:58 IST)
Updated Date: Fri, 08 Sep 2023 (13:24 IST)
സിപിഎ നേതാക്കള്‍ക്ക് ഇസിജി എടുക്കണമെങ്കില്‍ പാമ്പാടി ആശുപത്രിയില്‍ വരാമെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. എല്‍ഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെയാണ് രാഹുല്‍ മങ്കൂട്ടത്തില്‍ പരിഹാസവുമായി എത്തിയത്. ഇടതുപക്ഷത്തിന്റെ ആണിക്കല്ല് ഇളകുന്ന മുന്നേറ്റമാണ് പുതുപ്പള്ളിയില്‍ കാണുന്നതെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.
സിപിഎം ജനങ്ങളില്‍ നിന്ന് അകന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള വികാരമാണ് പുതുപ്പള്ളിയിലെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണിതെന്ന് അച്ചു ഉമ്മന്‍. 53 വര്‍ഷം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ എന്തുചെയ്‌തെന്നതിനുള്ള മറുപടിയാണ് ഈ വിജയമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് സഹോദരി അച്ചു ഉമ്മന്‍ പ്രതികരിച്ചത്. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ഉള്ളം കൈയില്‍ വച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കൈയില്‍ ഭദ്രമാണെന്നും അച്ചു ഉമ്മന്‍ പ്രതികരിച്ചു.