Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

Puthuppally ByElection Result: വന്‍ വിജയത്തില്‍ ചാണ്ടി ഉമ്മന് ആശംസ അറിയിച്ച് ഗവര്‍ണര്‍

Puthuppally ByElection Resutl

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (12:44 IST)
വന്‍ വിജയത്തില്‍ ചാണ്ടി ഉമ്മന് ആശംസ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാണ്ടി ഉമ്മന്‍ പിതാവിന്റെ പിന്തുടര്‍ച്ച നല്ലരീതിയില്‍ കൊണ്ടുപോകുമെന്ന് വിശ്വസിക്കുന്നതായി കേരള ഗവര്‍ണര്‍ പറഞ്ഞു. അതേസമയം സിപിഎം ജനങ്ങളില്‍ നിന്ന് അകന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള വികാരമാണ് പുതുപ്പള്ളിയിലെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. 
 
അതേസമയം ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണിതെന്ന് അച്ചു ഉമ്മന്‍. 53 വര്‍ഷം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ എന്തുചെയ്‌തെന്നതിനുള്ള മറുപടിയാണ് ഈ വിജയമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് സഹോദരി അച്ചു ഉമ്മന്‍ പ്രതികരിച്ചത്. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ഉള്ളം കൈയില്‍ വച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കൈയില്‍ ഭദ്രമാണെന്നും അച്ചു ഉമ്മന്‍ പ്രതികരിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനായിരം തികയ്ക്കാതെ ബിജെപി സ്ഥാനാര്‍ഥി; നാണംകെട്ട പ്രകടനം