Select Your Language

Notifications

webdunia
webdunia
webdunia
webdunia

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Rabbies vadakkancherry Palakkad
പേ വിഷം വടക്കഞ്ചേരി പാലക്കാട്

എ കെ ജെ അയ്യര്‍

, വ്യാഴം, 31 ജൂലൈ 2025 (19:37 IST)
പാലക്കാട് : പാലക്കാട്ടെ വടക്കഞ്ചേരിയിൽ നാലുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ എന്ന് സ്ഥിരീകരണം ലഭിച്ചു. കഴിഞ്ഞ ദിവസം ആണ് വടക്കഞ്ചേരി ടൗൺ പരിസരത്ത് തെരുവ് നായ ആക്രമണം നടത്തിയത്. ഈ നായ മനുഷ്യരെ കൂടാതെ അടുത്തുള്ള രണ്ടു പശുക്കളെയും മറ്റു വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു.
 
എന്നാൽ പിന്നീട് വിവരം അറിഞ്ഞെത്തിയ നാട്ടുകാർ നായയെ തല്ലിക്കൊന്നു. തുർന്ന് മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. 
 
വടക്കഞ്ചേരിയിലും പരിസർ പ്രദേശങ്ങളിലും ജനം ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?