Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരുവുനായ ശല്യം വ്യാപകം; തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും

തെരുവുനായ ശല്യം വ്യാപകം; തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 26 ഓഗസ്റ്റ് 2022 (17:34 IST)
പേവിഷ ബാധ നിയന്ത്രിക്കാന്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മപദ്ധതി ആവിഷ്‌കരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണു തീരുമാനം.
 
തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളത്തുനായകളുടെ വാക്‌സിനേഷനും ലൈസന്‍സും നടപ്പിലാക്കുന്നത് ഉറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും.
വാക്‌സിനെടുക്കുന്നതിന് വിമുഖത പാടില്ല. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും പ്രധാനമാണ്. ശക്തമായ ബോധവത്ക്കരണം നടത്തും. എല്ലാ പ്രധാന ആശുപത്രികളിലും വാക്‌സിന്‍ ഉറപ്പാക്കും. പേവിഷബാധ നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തബന്ധമുള്ളവരുമായുള്ള വിവാഹം: മുന്നിൽ തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾ