മോശം കാലാവസ്ഥ; വയനാട് സന്ദർശനം റദ്ദാക്കി രാഹുൽ ഇടുക്കിയിലേക്ക്

മോശം കാലാവസ്ഥ; വയനാട് സന്ദർശനം റദ്ദാക്കി രാഹുൽ ഇടുക്കിയിലേക്ക്

ബുധന്‍, 29 ഓഗസ്റ്റ് 2018 (10:21 IST)
കേരളത്തിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കാൻ ഇന്നലെ കേരളത്തിലെത്തിയതായിരുന്നു കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രഹുൽ ഗാന്ധിയുടെ രണ്ട് ദിവസത്തെ പര്യടനത്തിൽ പ്രതികൂല കാലാവസ്ഥ ആയതിനാൽ ഇന്നത്തെ വയനാട് സന്ദർശനം റദ്ദാക്കി. പകരം ഇടുക്കി സന്ദർശിക്കും. ഹെലികോപ്‌റ്റർ മാർഗ്ഗമാണ് ക്യാമ്പിലെത്തിച്ചേരുക.
 
പ്രളയം ഏറെ നാശം വിതച്ച വയനാട് ജില്ലയിലെ കോട്ടത്തറയിൽ രാഹുൽ സന്ദർശനം നടത്തുമെന്ന് പറഞ്ഞിരുന്നു. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ക്യാമ്പുകൾ അദ്ദേഹം ഇന്നലെ സന്ദർശിച്ചിരുന്നു. 
 
ഇന്ന് കൊച്ചിയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും രാഹുല്‍ ഗാന്ധി ഇടുക്കിയിലേക്ക് പോകുക. ഇടുക്കിയില്‍ പ്രളയം ഏറെ നാശംവിതച്ച ചെറുതോണി മേഖലയിലാണ് സന്ദർശനം നടത്തുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഫെമിനിസ്‌റ്റ് ഭാര്യമാരിൽ നിന്ന് മുക്തി നേടാൻ അവർ ഗംഗയിൽ മുങ്ങി, ജീവിച്ചിരിക്കുന്ന ഭാര്യമാർക്ക് അന്തിമ കർമ്മങ്ങളും ചെയ്‌തു'