Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ചതോ ?; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് വിടി ബല്‍‌റാം

Rahul gandhi
തിരുവനന്തപുരം , തിങ്കള്‍, 18 മാര്‍ച്ച് 2019 (12:13 IST)
ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത വയനാട്ടില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് വിടി ബല്‍ലാറാം എംഎല്‍എ. ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്നും വിടി ബല്‍റാം ഫേസ്‌ബുക്കില്‍ കുറിച്ചു.

നിലവിലെ സിറ്റിങ്ങ് സീറ്റായിട്ടും വയനാട്ടില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്തത് കോണ്‍ഗ്രസിന് നാണക്കേടായി തീര്‍ന്നിരുന്നു. സ്ഥാനാര്‍ഥി പട്ടികയിലുള്ളവര്‍ വിജയസാധ്യതയും നോക്കി മണ്ഡലം മാറാന്‍ ശ്രമിക്കുന്നതും, ഗ്രൂപ്പ് മത്സരവുമാണ് സ്ഥനാര്‍ഥി നിര്‍ണയം വൈകാന്‍ കാരണമായത്.

കോണ്‍ഗ്രസിലെ ഈ തര്‍ക്കത്തെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ബല്‍‌റാം പരോക്ഷമായി പരിഹസിച്ചതാണെന്ന ആരോപണവും ശക്തമാണ്. വയാനാട് സീറ്റിന് വേണ്ടി ടി സിദ്ധിക്കിന് വേണ്ടി എ ഗ്രൂപ്പും ഷാനിമോള്‍ ഉസ്മാന് വേണ്ടി ഐ ഗ്രൂപ്പും പിടിമുറിക്കിയിരിക്കുകയാണ്.

ബാല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച ആറ് വയസുകാരൻ മരിച്ചു