മാധ്യമ വിലക്കിനെതിരെ രാഹുൽ കൃഷ്ണ കോടതിയിലേക്ക്
ബിനോയ് വീണ്ടും പ്രതിസന്ധിയിൽ
Publish Date: Mon, 05 Feb 2018 (09:47 IST)
Updated Date: Mon, 05 Feb 2018 (09:50 IST)
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കൊപ്പം ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനായ ശ്രീജിത്തിനെതിരെയും ആരോപണമുന്നയിച്ച രാഹുല്‍ കൃഷ്ണ നിയമനടപടിക്ക്.
ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനെതിരെയായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും അദ്ദേഹത്തെ കുറിച്ചുള്ള പരാമർശങ്ങൾക്കും കരുനാഗപ്പള്ളി സബ്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് രാഹുല്‍ കൃഷ്ണ കോടതിയെ സമീപിക്കുക.
വിലക്ക് നീക്കണമെന്ന് രാഹുല്‍ കൃഷ്ണ കരുനാഗപ്പള്ളി സബ്കോടതിയില്‍ ആവശ്യപ്പെടും. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ കൃഷ്ണ കോടതിയെ സമീപിക്കുക. പരാതിയുടെ പകര്‍പ്പ് വേണമെന്നും രാഹുല്‍ ഇന്ന് തന്നെ കോടതിയെ ബോധിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനായ ശ്രീജിത്ത് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ശ്രീജിത്തിനെതിരെയായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് കരുനാഗപ്പള്ളി സബ്കോടതി വിലക്ക് ഏർപ്പെടുത്തിയത്.