Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

അതേസമയം പീഡനക്കേസില്‍ അറസ്റ്റ് ഭയന്നു ഒളിവില്‍ കഴിയുകയാണ് രാഹുല്‍

Rahul Mamkootathil allegations resign, Rahul Mamkootathil, Rahul Mamkootathil resigns, Rahul Mamkootathil Case, രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി

രേണുക വേണു

, ശനി, 6 ഡിസം‌ബര്‍ 2025 (10:42 IST)
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് കെ.ബാബുവാണ് ഹര്‍ജി പരിഗണിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
 
അതേസമയം പീഡനക്കേസില്‍ അറസ്റ്റ് ഭയന്നു ഒളിവില്‍ കഴിയുകയാണ് രാഹുല്‍. ഒളിവില്‍ കഴിയാന്‍ രാഹുലിനു ഉന്നതന്‍മാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പലതവണ രാഹുല്‍ ഫോണും കാറും മാറി ഉപയോഗിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രാഹുലിന്റെ മൊബൈല്‍ ഇടയ്ക്കിടെ ഓണ്‍ ആകുന്നതും അന്വേഷണസംഘത്തെ കുഴപ്പിക്കുന്നു. രാഹുല്‍ ബെംഗളൂരുവില്‍ തന്നെ ഉണ്ടാകാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. 
 
തിരുവനന്തപരും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനു പിന്നാലെ രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കെപിസിസിയും അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു