മുന്‍കൂര്‍ ജാമ്യഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ വേണം; വിചിത്ര ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ഇതിനിടെ അന്വേഷണസംഘം പാലക്കാടുള്ള രാഹുലിന്റെ ഫ്‌ളാറ്റില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു

രേണുക വേണു
ചൊവ്വ, 2 ഡിസം‌ബര്‍ 2025 (12:26 IST)
ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീണ്ടും കോടതിയില്‍. തന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് അടച്ചിട്ട കോടതി മുറിയില്‍ വേണമെന്ന ആവശ്യവുമായി രാഹുല്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് രാഹുല്‍ ഹര്‍ജി നല്‍കിയത്. 
 
ഇതിനിടെ അന്വേഷണസംഘം പാലക്കാടുള്ള രാഹുലിന്റെ ഫ്‌ളാറ്റില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഫ്‌ളാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ കെയര്‍ ടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു പ്രത്യേക അന്വേഷണസംഘം. ഇക്കാര്യങ്ങളിലടക്കം കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനായാണ് കെയര്‍ ടേക്കറുടെ മൊഴിയെടുത്തത്. 
 
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് നിന്ന് ഒളിവില്‍ പോയത് യുവനടിയുടെ കാറിലെന്ന് സ്ഥിരീകരണം. കാറിന്റെ ഉടമയായ നടിയെ അന്വേഷണസംഘം ചോദ്യം ചെയ്യും. കേസെടുത്തതിനു പിന്നിലെ രാഹുല്‍ പാലക്കാട് നിന്ന് കടന്നത് ചുവപ്പ് ഫോക്‌സ്വാഗണ്‍ പോളോ കാറിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നടിയുമായി അടുത്ത സൗഹൃദമുള്ളയാളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ എങ്ങോട്ടാണ് കടന്നിരിക്കുന്നതെന്ന് നടിക്കു അറിയാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ചോദ്യം ചെയ്യലിനായി നടിയെ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. കാര്യങ്ങള്‍ തിരക്കാനായി അന്വേഷണസംഘം നടിയെ ഫോണില്‍ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

അടുത്ത ലേഖനം
Show comments