താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്
						
		
						
				
യുവതിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ പേര്‍ ചാറ്റുകളും തെളിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.
			
		          
	  
	
		
										
								
																	
	രാഹുല്‍ മാങ്കൂട്ടത്തിന്റെ ചാറ്റുകള്‍ പുറത്ത്. രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള തന്റെ സഹപ്രവര്‍ത്തകയ്ക്ക് അയച്ച മെസേജുകളാണ് പുറത്തായത്. യുവതിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ പേര്‍ ചാറ്റുകളും തെളിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. 2020ല്‍ പാര്‍ട്ടിയിലുള്ള സഹപ്രവര്‍ത്തകയാണ് രാഹുലിന്റെ മെസ്സേജ് പുറത്തുവിട്ടത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിനോട് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശദീകരണം ചോദിച്ച് രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെക്കും എന്നാണ് വിവരം. അതേസമയം മാതൃകയാക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ പെരുമാറണമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മാങ്കൂട്ടത്തിനെതിരെയുള്ള യുവതിയുടെ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നത് ശരിയല്ല, സമൂഹത്തിന് മാതൃകയായി നില്‍ക്കേണ്ടവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് അദ്ദേഹം പറഞ്ഞു.
 
									
										
								
																	
	 
	പൊതുപ്രവര്‍ത്തനരംഗത്ത് നില്‍ക്കുന്ന ആളുകള്‍ ജനങ്ങളുടെ മുന്നില്‍ നല്ല മുഖത്തോടെ നില്‍ക്കണം. അച്ചടക്കസമിതിയുടെ മുന്നില്‍ വിഷയം വന്നിട്ടില്ല. അതിനുശേഷം മറുപടി പറയാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.