വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അതീവ ഗൗരവകരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അതീവ ഗൗരവകരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വി ഡി സതീശനോട് പരാതിപ്പെട്ടിരുന്നുവെന്നാണ് യുവതി പറഞ്ഞത്. പരാതി മുക്കി വേട്ടക്കാരനൊപ്പം നില്‍ക്കുകയാണ് സതീഷന്‍ ചെയ്തത്. വേട്ടക്കാരനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി കെ സനോജ് പറഞ്ഞു.
വിഡി സതീശന്‍ നടത്തിയത് ക്രിമിനല്‍ കുറ്റമാണ്. പരാതി മറച്ചുവെച്ചു എന്ന് മാത്രമല്ല അയാളെ സംരക്ഷിക്കാനായി ശ്രമിച്ചു. കോണ്‍ഗ്രസിന് ഇത്തരക്കാരെ സംരക്ഷിച്ച പാരമ്പര്യമാണുള്ളത്. പെണ്‍കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസിനകത്ത് നിന്നും ഒരു ശബ്ദവും ഉയരുന്നില്ല. കോണ്‍ഗ്രസിന്റെ തണലിലാണ് ഈ തെമ്മാടിത്തരങ്ങള്‍ നടക്കുന്നതെന്നും വി കെ സനോജ് പറഞ്ഞു. അതേസമയം യുവനേതാവിനെതിരായ വെളിപ്പെടുത്തലില്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദു റഹിമാന്‍ വ്യക്തമാക്കി.
വിഷയം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ നിന്നും രാഹുലിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. രാഹുലിന് പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വരിക്കിയേയും കെ എം അഭിജിത്തിനെയും പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയാലും എംഎല്‍എ ആയി രാഹുല്‍ തുടരും.