Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

 porn

അഭിറാം മനോഹർ

, വ്യാഴം, 4 ഡിസം‌ബര്‍ 2025 (12:22 IST)
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും ടെലഗ്രാം അക്കൗണ്ടുകളിലും പ്രചരിക്കുന്നു. തിയേറ്ററുകളില്‍ സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലടക്കം വ്യാപകമായ രീതിയില്‍ പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെഎസ്എഫ്‌സിസിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
 
തിരുവനന്തപുരത്തെ കൈരളി,ശ്രീ,നിള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. പണം നല്‍കി വാങ്ങാവുന്ന രീതിയിലാണ് വീഡിയോകള്‍ സൈറ്റിലുള്ളത്. 2023 മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ചോര്‍ന്നിട്ടുള്ളത്. ഇവ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അശീല സൈറ്റുകളില്‍ ലഭ്യമായി തുടങ്ങിയത്. പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ തിയേറ്ററിന്റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമായി കാണിക്കുന്നുണ്ട്. സംഭവത്തില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷനും സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ