Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

PV Anwar

നിഹാരിക കെ.എസ്

, ശനി, 22 നവം‌ബര്‍ 2025 (16:09 IST)
പിവി അൻവറിൻറെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ വിശദമായ വാർത്താക്കുറിപ്പുമായി ഇഡി. 14.38 കോടി സ്വത്ത് 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ലെന്ന് ഇഡി അറിയിച്ചു. 22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഇഡി വാർത്താകുറിപ്പിൽ പറയുന്നു.
 
ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവനുളളിൽ വിവിധ ലോണുകൾ കെഎഫ്സി വഴി തരപ്പെടുത്തിയെന്നും ഇഡി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. മലംകുളം കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിൻറെ യഥാർഥ ഉടമ താനാണെന്ന് അൻവർ പ്രാഥമിക ചോദ്യം ചെെയ്യലിൽ സമ്മതിച്ചെന്നും ഇഡിയുടെ പത്രക്കുറിപ്പിൽ പറയുന്നു.
 
ഇന്നലെയാണ് അൻവറിൻ്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയത്. അൻവർ ലോണെടുത്ത തുക വകമാറ്റിയതായി സംശയിക്കുന്നു. അൻവറിൻറെ ബിനാമി സ്വത്തിടമപാടുകളും പരിശോധിക്കുകയാണെന്നും ഇഡി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?