ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : തെലുങ്കാനയിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം കേരളത്തിൽ നിന്നുള്ള ചില ട്രെയിനുകൾക്ക് ഒക്ടോബറിൽ നിയന്ത്രണം
തെലങ്കാനയിലെ റെയിൽ ലൈൻ അറ്റകുറ്റപ്പണി ജോലികളുടെ ഭാഗമായി ഒക്ടോബറിൽ കേരളത്തിലൂടെയുള്ള ആറ് ട്രെയിനുകൾ റദ്ദാക്കി.
തിരുവനന്തപുരം: തെലങ്കാനയിലെ റെയിൽ ലൈൻ അറ്റകുറ്റപ്പണി ജോലികളുടെ ഭാഗമായി ഒക്ടോബറിൽ കേരളത്തിലൂടെയുള്ള ആറ് ട്രെയിനുകൾ റദ്ദാക്കി. വരുന്ന ഒക്ടോബർ 10, 12 തീയതികളിലെ ഗോരഖ്പൂർ – തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസ് പൂർണമായി റദ്ദാക്കി. ഇതോടൊപ്പം ഒക്.14, 15 തീയതികളിലെ തിരുവനന്തപുരം നോർത്ത് – ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
ഇതു കൂടാതെ ഒക്ടോബർ 13, 16 തീയതികളിലെ തിരുവനന്തപുരം നോർത്ത് – കോർബ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. ഒക്.15,18 തീയതികളിലെ പെയറിംഗ് ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബർ 13ലെ ബറൗനി – എറണാകുളം ജംഗ്ഷൻ രപ്തിസാഗർ എക്സ്പ്രസും റദ്ദാക്കി. 17ആം തിയതിയിലെ തിരിച്ചുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.