ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു
നിര്‍മ്മാണ ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് റെയില്‍വേയുടെ അസാധാരണ നടപടി.
കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ തീരുമാനിച്ച് ദക്ഷിണ റെയില്‍വേ. നിര്‍മ്മാണ ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് റെയില്‍വേയുടെ അസാധാരണ നടപടി. കേരളത്തിലെ തിരക്കേറിയ 126 റെയില്‍വേ ക്രോസിങ്ങുകളില്‍ മേല്‍പ്പാല നിര്‍മ്മാണത്തിന് നേരത്തെ അനുമതിയായതാണ്.
നിര്‍മ്മാണത്തിന്റെ ചിലവ് സംസ്ഥാന സര്‍ക്കാരും റെയില്‍വേയും തുല്യമായി പങ്കിടുന്നതാണ് സാധാരണ രീതി. എന്നാല്‍ നിര്‍മ്മാണത്തിന്റെ പകുതി ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് പ്രധാനപ്പെട്ട 55 മേല്‍പ്പാലങ്ങളുടെ മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കാന്‍ തീരുമാനിച്ചതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഈ മേല്‍പ്പാലങ്ങളില്‍ 18 എണ്ണത്തിന്റെ പണി തുടങ്ങിയിട്ടുണ്ട്.
നിര്‍മ്മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം ബാക്കി 37 എണ്ണത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ണമായിട്ടില്ല. ഫണ്ടിന്റെ പരിമിതിയും സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതുമാണ് നിര്‍മ്മാണത്തിന് തടസ്സം ആവുന്നത്.