Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

അച്ഛന്‍ വാനില്‍ വരുന്നത് കണ്ട് വാഹനത്തിനരികിലേക്ക് പോയത് ആരും ശ്രദ്ധിച്ചില്ല.

Baby dies

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 14 മെയ് 2025 (19:35 IST)
കോട്ടയം: കോട്ടയത്ത് ഇന്നലെ വൈകുന്നേരം ഉണ്ടായ ദാരുണമായ സംഭവത്തില്‍ റിവേഴ്സ് ഗിയറില്‍ വന്ന വാന്‍ ഇടിച്ച്  പിഞ്ചുകുഞ്ഞ് മരിച്ചു. ഒന്നര വയസ്സുള്ള ദേവപ്രിയയാണ് മരിച്ചത്. കുട്ടി തന്റെ അച്ഛന്‍ വാനില്‍ വരുന്നത് കണ്ട് വാഹനത്തിനരികിലേക്ക് പോയത് ആരും ശ്രദ്ധിച്ചില്ല. 
 
കുട്ടിയുടെ പിതാവായ ബിബിന്‍ ദാസ് തന്റെ പിക്ക്-അപ്പ് വാന്‍ പാര്‍ക്ക് ചെയ്യാന്‍ പോകുമ്പോഴാണ് കുഞ്ഞ് വാഹനത്തിന്റെ പിന്‍ഭാഗത്ത് എത്തിയത്. കുട്ടി വാഹനത്തിനരികിലേക്ക് പോകുന്നത് ആരും തന്നെ കണ്ടില്ല. കുഞ്ഞിനെ ഉടന്‍ തന്നെ തെള്ളകത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്കാണ് കുഞ്ഞ് മരിച്ചത്. സംസ്‌കാരം നാളെ നടക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം