Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലിതുള്ളി പെരുമഴ; പത്ത് മരണം, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, ആലപ്പുഴയില്‍ ബണ്ട് തകര്‍ന്നു - ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം , തിങ്കള്‍, 16 ജൂലൈ 2018 (18:21 IST)
അതിശക്തമായ മഴയില്‍ സംസ്ഥാനത്ത് പത്ത് മരണം. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും കൃഷിനാശവുമുണ്ട്. വ്യാഴാഴ്‌ചവരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

മഴ കനത്തതോടെ പലയിടത്തും മരം വീണും വെള്ളം കയറിയും റോഡ് ഗതാഗതം തടസപ്പെട്ടു. എറണാകുളമടക്കമുള്ള റെയിൽ‌വെ സ്‌റ്റേഷനുകളില്‍ വെള്ളം കയറിയതിനാല്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ആലപ്പുഴയില്‍ ബണ്ട് തകര്‍ന്നതോടെ കുട്ടനാട് വെള്ളത്തിനടിയിലായി.

കൊച്ചി നഗരത്തിലെ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.  മധ്യകേരളത്തിലാണ് ഇന്ന് മഴ കൂടുതൽ നാശം വിതച്ചത്. ഇടുക്കി, കോട്ടയം ജില്ലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടി. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയർന്ന തിരമാലകൾക്കു സാധ്യത. ജാഗ്രത പാലിക്കാന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

എംജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വിസ് ബാങ്കിൽ അവകാശികളില്ലാതെ ഇന്ത്യക്കാരുടെ 300 കോടി !