Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണത്തെ കാലവര്‍ഷത്തില്‍ മഴ കുറവ്; കുറഞ്ഞത് 13 ശതമാനം മഴ

ഇത്തവണത്തെ കാലവര്‍ഷത്തില്‍ മഴ കുറവ്; കുറഞ്ഞത് 13 ശതമാനം മഴ

സിആര്‍ രവിചന്ദ്രന്‍

, ശനി, 5 ഒക്‌ടോബര്‍ 2024 (12:43 IST)
ഇത്തവണത്തെ കാലവര്‍ഷത്തില്‍ മഴ കുറവ്. കുറഞ്ഞത് 13 ശതമാനം മഴയാണ്. 201.86 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 174.81 സെ.മീ. മഴയാണ് ലഭിച്ചത്. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കണക്കാണിത്. 2023ല്‍ കാലവര്‍ഷത്തിലാകെ 34 ശതമാനം മഴയുടെ കുറവുണ്ടായിരുന്നു. 132.65 സെ.മീ. മഴയാണ് അന്ന് ആകെ ലഭിച്ചത്. 
 
122 ദിവസത്തിനിടെ 39 ദിവസമാണ് സംസ്ഥാനത്ത് പരക്കെ ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടിയത്. മഴ തുടര്‍ച്ചയായി ശക്തമായി നിന്നത് ജൂലൈ 10ന് ശേഷം ചെറിയ ഇടവേളയോടെ ആ മാസം അവസാനം വരെയാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരിലാണ്, ഇവിടെ 21 ശതമാനം മഴ കൂടി. തിരുവനന്തപുരം 3 ശതമാനം മഴയും കൂടി. വയനാട്- 30, എറണാകുളം- 27, ആലപ്പുഴ- 21, പത്തനംതിട്ട- 15, കൊല്ലം- 15, തൃശ്ശൂര്‍- 12, കോഴിക്കോട് -10, മലപ്പുറം- 10, കാസര്‍കോട്- 9, കോട്ടയം- 6, പാലക്കാട് 3 ശതമാനവും വീതം മഴ കുറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Israel Iran conflict: ഇസ്രായേല്‍ എന്താണ് ചെയ്യുന്നത് ?, ആദ്യം ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കണം, ബാക്കി പിന്നെ നോക്കാം: ട്രംപ്