Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കെടുതി: ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാനമാണ്, കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകണമെന്ന് മുഖ്യമന്ത്രി

മഴക്കെടുതി: ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാനമാണ്, കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകണമെന്ന് മുഖ്യമന്ത്രി
, തിങ്കള്‍, 16 ജൂലൈ 2018 (18:26 IST)
തിരുവനന്തപുരം: സംസ്ഥനത്ത് മഴക്കെടുതി വിലയിരുത്തി കാലതാമസം കൂടാതെ നഷ്ടപരിഹാര തുക നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. വീഡിയോ കോൺഫറൻസിങ് വഴി ജില്ലാ കലക്ടർമാരുമായി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രിയുടേ നിർദേശം.
 
ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാനമാണ്. ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യങ്ങളിൽ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വെള്ളപ്പൊക്കം ഉണ്ടാവുന്ന സ്ഥലങ്ങാളിൽ ആവശ്യമെങ്കിൽ കുടിവെള്ളം എത്തിക്കണം. പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
അടിയന്തരസാഹചര്യം നേരിടുന്നതിന് ആശുപത്രികള്‍ സജ്ജമായിരിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ അസുഖമുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ ജില്ലകളിലേയും നാശനഷ്ടങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലിതുള്ളി പെരുമഴ; പത്ത് മരണം, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, ആലപ്പുഴയില്‍ ബണ്ട് തകര്‍ന്നു - ജാഗ്രത പാലിക്കാന്‍ നിര്‍ദേശം