Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ വൻ ജി.എസ്. റ്റി റെയ്ഡ് : 120 കിലോ സ്വർണ്ണം പിടികൂടി

തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ വൻ ജി.എസ്. റ്റി റെയ്ഡ് : 120 കിലോ സ്വർണ്ണം പിടികൂടി

എ കെ ജെ അയ്യർ

, വ്യാഴം, 24 ഒക്‌ടോബര്‍ 2024 (15:10 IST)
തൃശൂർ : അതീവരഹസ്യമായി തൃശൂരിലെ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലുമായി നടത്തിയ വൻ ജി.എസ്. റ്റി ഇൻ്റലിജൻസിൻ്റെ റെയ്ഡിൽ കണക്കിൽ പെടാത്ത 120 കിലോ സ്വർണ്ണം പിടികൂടി. അഞ്ചു കൊല്ലത്തെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന ഇൻ്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാറാണ് ഇതുമായി ബന്ധപ്പെട്ട വിവരം പറഞ്ഞത്. ഇതുവരെ സംസ്ഥാനത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ റെയ്ഡാണിത്.
 
ഓപ്പറേഷൻ ടോറേ ഡെൽ ഓരോ എന്ന പേരിൽ തൃശൂരിലെ 74 കേന്ദ്രങ്ങളിലായി നടക്കുന്ന പരിശോധനയിൽ സംസ്ഥാനത്തിൻ്റെ വിവിധ കേന്ദ്രങ്ങളിലായി 700 ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. വ്യാഴാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.
 
സംസ്ഥാന ജി എസ് റ്റി ഇൻ്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. പ്രധാനമായും മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ നടക്കുന്ന റെയ്ഡിൽ കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും അനുബന്ധ രേഖകളും കണ്ടെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍