Publish Date: Fri, 31 Mar 2023 (08:36 IST)
Updated Date: Fri, 31 Mar 2023 (08:38 IST)
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളിലാണ് മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷമാണ് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളത്.
ഇടിമിന്നല്‍ ഉള്ളപ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇടിമിന്നല്‍ ദൃശ്യമല്ലാത്തതിനാല്‍ അപകടകാരിയാണ്. കാര്‍മേഘം ഉള്ളപ്പോള്‍ ടെറസിലോ ഗ്രൗണ്ടിലോ നില്‍ക്കരുത്.