Publish Date: Tue, 15 Mar 2022 (21:47 IST)
Updated Date: Tue, 15 Mar 2022 (21:50 IST)
ഇന്ന് രാത്രി സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. വരുംമണിക്കൂറുകളിലാണ് മഴപെയ്യാന്‍ സാധ്യതയുള്ളത്. ഇതോടെ ചൂടിന് അല്‍പം ശമനം ലഭിച്ചേക്കും. സീസണിലെ ഏറ്റവും ഉയര്‍ന്ന താപനില ഇന്നലെ പുനലൂരില്‍ രേഖപ്പെടുത്തിയിരുന്നു. രാത്രി വൈകി തീരപ്രദേശത്തും മലയോരപ്രദേശങ്ങളിലും മഴപെയ്‌തേക്കും. ഈമാസം 20ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്.