Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു; ഇനി കനത്ത മഴയ്‌ക്ക് സാധ്യതയില്ല

സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു; ഇനി കനത്ത മഴയ്‌ക്ക് സാധ്യതയില്ല

Webdunia
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (12:06 IST)
സംസ്ഥാനത്ത് ഇനി കനത്ത മഴ ഉണ്ടാകില്ലെന്നും ചാറ്റൽ മഴ മാത്രമേ ഉണ്ടാകൂ എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും നിലവിലുളള ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ തീവ്രമായ മഴ ഉണ്ടാകാത്തത് ആശ്വാസകരമാണ്. 
 
എന്നാൽ, സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ നേരിട്ട എറണാകുളം, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിൽ നിരവധിപേർ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സര്‍വകക്ഷിയോഗം നാളെ ചേരും.
 
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്‌ക്ക് കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാൽ, അധിക ജലം ഒഴുക്കാൻ ആനത്തോട്, കൊച്ചു പമ്പ ഡാമുകളുടെ ഷട്ടർ തുറക്കുന്നതിനാല്‍ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിച്ചിട്ടുണ്ട്. 
 
കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാകാത്തതും ആശ്വാസകരമാണ്. ഇനി ചെങ്ങന്നൂരിൽ പാണ്ടനാട്, വെൺമണി, ഇടനാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് പ്രധാനമായും ജനങ്ങൾക്ക് സുരക്ഷ വേണ്ടത്. ഈ സ്ഥലങ്ങളിൽ പലരും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. എറണാകുളം ജില്ലയില്‍ പറവൂർ, പൂവത്തുശേരി, കുത്തിയതോട് എന്നിവിടങ്ങളില്‍ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ രക്ഷിക്കാൻ ഇപ്പോഴും ശ്രമങ്ങൾ തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി!

One Nation One Election: രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരാനുള്ള ശ്രമം, ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; പുതിയ ബേഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍

കല്ലടയാറ്റിലൂടെ 10 കിലോമീറ്റര്‍ ഒഴുകി പോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ സ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

അടുത്ത ലേഖനം
Show comments